30 September 2024, Monday
KSFE Galaxy Chits Banner 2

ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കും

Janayugom Webdesk
കൊച്ചി
April 13, 2023 11:13 pm

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി ശ്രീറാം വെങ്കിട്ടരാമന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. രണ്ടാം പ്രതിയായിരുന്ന വഫയെ കേസിൽ നിന്നൊഴിവാക്കി.
വാഹനമോടിച്ചത് ശ്രീറാമാണെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് അവരെ പൂർണമായി ഒഴിവാക്കിയത്. ശ്രീറാമിനെതിരെ നരഹത്യാ കുറ്റം നിലനിൽക്കില്ലെന്ന സെഷൻസ് കോടതി ഉത്തരവും ഹൈക്കോടതി റദ്ദാക്കി. സെഷൻസ് കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. 

വാഹനം അമിത വേഗതയിലായിരുന്നുവെന്ന് പ്രഥമദൃഷ്ട്യാ കോടതി നിരീക്ഷിച്ചു. വാഹനമോടിച്ചത് മദ്യപിച്ചതിന് ശേഷമാണെന്നും പ്രതി ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും കോടതി വിധിയിൽ വ്യക്തമാക്കി.
വഫക്കെതിരെ പ്രേരണാകുറ്റമായിരുന്നു നേരത്തെ പൊലീസ് ചുമത്തിയിരുന്നത്. ഇത് നിലനിൽക്കില്ലെന്നും വിചാരണഘട്ടത്തിലേക്ക് പോകേണ്ടതില്ലെന്നും ഹൈ­ക്കോടതി നിരീക്ഷിച്ചു. കേസിൽ നിന്നൊഴിവാക്കണമെന്ന് വഫ ഹർജി നൽകിയിരുന്നു.
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. ശ്രീറാമിൽ നിന്നും നരഹത്യാ കുറ്റം ഒഴിവാക്കിയ സെ­ഷൻസ് കോടതി ഉത്തരവ് റദാക്കുക, നരഹത്യാ കുറ്റം ചുമത്തിയുള്ള കുറ്റവിചാരണക്ക് ഉത്തരവിടുക എന്നിവയായിരുന്നു സെഷൻസ് കോടതി വിധിക്കെതിരായ സർക്കാരിന്റെ അപ്പീലിലെ അവശ്യം.
കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ബഷീറിന്റെ കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു. 

Eng­lish sum­ma­ry: Manslaugh­ter charges will remain against Sri­ram Venkataraman

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.