30 December 2025, Tuesday

Related news

December 30, 2025
December 25, 2025
December 23, 2025
December 22, 2025
December 9, 2025
December 4, 2025
December 3, 2025
November 29, 2025
November 25, 2025
November 10, 2025

വളര്‍ത്തുപൂച്ച മാന്തി; രക്തം വാര്‍ന്ന് ഉടമസ്ഥന്‍ മരിച്ചു

Janayugom Webdesk
മോസ്കോ
November 29, 2024 9:46 am

വളര്‍ത്തു പൂച്ചയുടെ മാന്തലേറ്റ ഉടമസ്ഥന്‍ രക്തം വാര്‍ന്ന് മരിച്ചു. റഷ്യയിലെ ലെനിന്‍ഗ്രാഡ് മേഖലയിലെ കിരിഷി ജില്ലയിലാണ് സംഭവം. ദിമിത്രി ഉഖിനാണ് (55) പൂച്ചയുടെ ആക്രമണത്തിന് ഇരയായി മരിച്ചത്. 

ഇയാള്‍ പ്രമേഹ രോഗബാധിതനും രക്തം കട്ട പിടിക്കാത്ത പ്രശ്‌നങ്ങള്‍ നേരിടുന്ന ഒരാളായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ശരീരത്തില്‍ രക്തം കട്ട പിടിക്കാത്ത അവസ്ഥയും നേരിടുന്ന വ്യക്തിയായിരുന്നു ദിമിത്രി.

പൂച്ചയെ ശുശ്രൂഷിക്കുന്നതിനിടയില്‍ പൂച്ചയുടെ നഖം കൊണ്ട് കാലില്‍ മുറിവുണ്ടാക്കുകായയിരുന്നു. സഹായത്തിനായി അയല്‍ക്കാരനെ വിളിച്ചു. അയല്‍ക്കാരന്‍ അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ആശുപത്രിയില്‍ എത്തിക്കും മുമ്പേ ദിമിത്രി മരണത്തിന് കീഴടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.