31 December 2025, Wednesday

Related news

July 7, 2025
January 19, 2025
August 25, 2024
August 17, 2024
August 13, 2024
August 13, 2024
August 12, 2024
August 11, 2024
August 11, 2024
August 9, 2024

ഹാട്രിക് മെഡലിലേക്ക് മനു ഭാകര്‍

Janayugom Webdesk
പാരിസ്
August 2, 2024 10:46 pm

ഇന്ത്യയുടെ മനു ഭാകര്‍ ഹാട്രിക് ഒളിമ്പിക് മെഡലുകളെന്ന നേട്ടത്തിലേക്കുകൂടി അടുക്കുകയാണ്. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളിലാണ് മനു ഭാകര്‍ ഫൈനല്‍ റൗണ്ടിലേക്കെത്തിയത്. യോഗ്യതാ റൗണ്ടില്‍ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്താണ് മനു ഫൈനല്‍ യോഗ്യത നേടിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഫൈനല്‍ നടക്കും. ഇതേ ഇനത്തില്‍ ഇന്ത്യയുടെ ഇഷ സിങ് പുറത്തായി. 18-ാമതെത്താനേ താരത്തിന് കഴിഞ്ഞുള്ളൂ.

ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കുകയാണ് മനു. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വ്യക്തിഗത ഇനത്തിലും മിക്സഡ് ഇനത്തിലും മനു ഭാകര്‍ വെങ്കലം നേടിക്കഴിഞ്ഞു. യോഗ്യത റൗണ്ടിലെ ആദ്യ എട്ട് സ്ഥാനക്കാർക്ക് ആണ് ഫൈനലില്‍ എത്താനാകു. 590 പോയിന്റുമായാണ് മനു ഭാകർ യോഗ്യത റൗണ്ടില്‍ ഫിനിഷ് ചെയ്തത്.

Eng­lish sum­ma­ry ; Manu Bhakar to hat-trick medal

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.