22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
November 27, 2024
November 24, 2024
November 21, 2024
November 7, 2024
November 1, 2024
October 29, 2024
October 15, 2024
October 11, 2024

മാൻവേട്ട പൂജ കഴിഞ്ഞു; ചിത്രീകരണം തുടങ്ങുന്നു

Janayugom Webdesk
July 13, 2024 10:39 am

മലയാളത്തിൽ വ്യത്യസ്തമായ കഥയും അവതരണവുമായെത്തുകയാണ് മാൻവേട്ട എന്ന ആക്ഷൻ ത്രില്ലർ ചിത്രം.ഡി.എസ്‌. ക്രിയേഷൻസിനുവേണ്ടി അജീഷ് പൂവത്തൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ പൂജ കോട്ടയം വൈ.എം.സി .എ ഹാളിൽ നടന്നു. ജോസ് കെ.മാണി എം.പി ഭദ്രദീപം തെളിയിച്ചു.കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ മുഖ്യാതിഥി ആയിരുന്നു.

രചന, സംവിധാനം ‑അജീഷ് പൂവത്തൂർ ‚ക്യാമറ — ഫൈസൽ രമിഷ്, സംഗീതം — അജയ് രവി, പ്രൊജക്റ്റ് ഡിസൈനർ — ബിജു പെരുവ, കല — അനീഷ് പൂക്കളത്തൂർ, പ്രൊഡക്ഷൻ കൺട്രോളർ- പ്രജിത്ത് കുന്നംകുളം, അസോസിയേറ്റ് ഡയറക്ടർ — മുസ്തഫ കമാൽ, മാനേജർ — ഗോപി കോട്ട നാട്, മേക്കപ്പ് — പ്രഭീഷ് കാലിക്കട്ട്, കോസ്റ്റ്യൂം, ഹെയർ — സുനിത മഹേഷ്, ലൊക്കേഷൻ മാനേജർ ‑രമീഷ് കോട്ടൂർ, സ്റ്റിൽ — സോണി, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം ‑അനിഴം മൂവീസ്.

പാഷാണം ഷാജി നായകനാകുന്ന ചിത്രത്തിൽ, സന്തോഷ് കീഴാറ്റൂർ,സാം ജിവൻ എന്നിവരോടൊപ്പം, പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും വേഷമിടുന്നു. ജൂലൈ 17‑ന് നെടുമങ്ങാട് ചിത്രീകരണം ആരംഭിക്കും.

അയ്മനം സാജൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.