21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 30, 2024
November 27, 2024
November 2, 2024
October 27, 2024
October 25, 2024
October 25, 2024
October 23, 2024
October 20, 2024
October 17, 2024
October 15, 2024

കനത്ത മഴയിൽ മാന്നാറിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി

Janayugom Webdesk
മാന്നാർ
November 2, 2024 9:18 pm

കനത്ത മഴയിൽ മാന്നാറിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. റോഡുകൾ വെള്ളത്തിലായി. മാന്നാർ ടൗണിനോട് ചേർന്നുള്ള അര കിലോമീറ്റർ ഭാഗത്താണ് റോഡിൽ വെള്ളക്കെട്ട് ഉണ്ടായത്. ഈ വെള്ളം വ്യാപാര സ്ഥാപനങ്ങളിലേക്കും കയറിയതതോടെ വ്യാപാരികളും ബുദ്ധിമുട്ടിലായി. സംസ്ഥാന പാതയിൽ മാന്നാർ ടൗണിലെ തട്ടുകടയിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. ഇന്ന് ഉച്ചകഴിഞ്ഞ് തുടങ്ങിയ മണിക്കൂറുകൾ നീണ്ട കനത്ത മഴയിലാണ് റോഡിൽ വെള്ളക്കെട്ട് ഉണ്ടാക്കിയത്. ഓടയിലൂടെ വെള്ളം ഒഴുകി പോകുവാൻ കഴിയാത്ത വിധത്തിൽ ഓടകൾ അടഞ്ഞ് കിടക്കുന്നതിനാലാണ് റോഡിൽ വലിയ തോതിൽ വെള്ളക്കെട്ട് ഉണ്ടാകുവാൻ കാരണമായത്.

ഈ ഭാഗങ്ങളിലെ ഓടവൃത്തിയാക്കിയിട്ട് വർഷങ്ങളായി. അതിനാലാണ് റോഡിൽ നിന്ന് വെള്ളം ഒഴുകി പോകുവാൻ കഴിയാഞ്ഞതും റോഡ് കവിഞ്ഞ് വെള്ളം കടകളിലേക്ക് കയറുവാനും കാരണമായി. വെള്ളം കയറിയ വ്യാപാര സ്ഥാപനങ്ങൾക്ക് വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടായത്. അടിയന്തിരമായി ഓടയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത ഇവ നവീകരിച്ച് വെള്ളകെട്ട് ഒഴിവാക്കണമെന്ന് വ്യാപാര സംഘടനകൾ ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.