19 February 2026, Thursday

Related news

February 7, 2026
January 23, 2026
January 3, 2026
December 17, 2025
December 3, 2025
November 19, 2025
September 27, 2025
September 12, 2025
June 8, 2025
June 1, 2025

കണ്ണൂരില്‍ മാവോയിസ്റ്റുകളുമായി രണ്ട് തവണ ഏറ്റുമുട്ടല്‍ നടന്നു, തിരച്ചില്‍ തുടരുന്നുവെന്ന് ഡിഐജി

Janayugom Webdesk
കണ്ണൂര്‍
November 14, 2023 9:58 pm

കണ്ണൂര്‍ ഉരുപ്പുംകുറ്റിയില്‍ ഇന്നലെ രണ്ടുതവണ മാവോയിസ്റ്റുമായി ഏറ്റുമുട്ടലുണ്ടായെന്ന് എടിഎസ് ഡിഐജി പുട്ട വിമലാദിത്യ. ആരും കസ്റ്റഡിയില്‍ ഇല്ലെന്നും തിരച്ചില്‍ തുടരുമെന്നും ഡിഐജി പറഞ്ഞു. രാവിലെ നടന്ന ഏറ്റുമുട്ടലിന് പിന്നാലെ രാത്രി പത്ത് മണിയോടുകൂടിയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്.

മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതിന് പിന്നാലെ പൊലീസും വെടിവെയ്ക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് സംഘത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും ഡിഐജി പറഞ്ഞു. എട്ട് പേരാണ് മാവോയിസ്റ്റ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ നിന്നും രണ്ട് തോക്കുകള്‍ കണ്ടെടുത്തു. നിലവില്‍ ആരും കസ്റ്റഡിയിലില്ലെന്നും ATS ഡി ഐ ജി പുട്ട വിമലാദിത്യ പറഞ്ഞു. മാവോയിസ്റ്റ് സംഘം പരുക്കേറ്റയാളെയും കൊണ്ട് ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ടുവെന്നാണ് നിഗമനം. മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിനായി ഊര്‍ജിതമായ തിരച്ചില്‍ തുടരുകയാണ്.

Eng­lish Sum­ma­ry: Maoist Clash in Kannur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.