26 December 2025, Friday

Related news

December 24, 2025
December 24, 2025
December 21, 2025
December 18, 2025
December 17, 2025
December 3, 2025
December 3, 2025
November 30, 2025
November 29, 2025
November 28, 2025

മാവോയിസ്റ്റ് ബന്ധം : രഘു മിദിയാമി അറസ്റ്റില്‍

Janayugom Webdesk
റായ്പൂര്‍
March 4, 2025 10:32 am

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഛത്തീസ്ഗഡ് ബസ്തര്‍ മേഖലയിലെ ആദിവാസി ആക്ടിവിസ്റ്റ് രഘു മിദിയാമി നെ എന്‍ഐഎ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത രഘുവിനെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി ജഗദല്‍പൂര്‍ ജയിലില്‍ അടച്ചു. സിപിഐ (മാവോയിസ്റ്റിനായി ) പണം പരിച്ചു നല്‍കിയെന്നും എന്‍ഐഎ ആരോപിക്കുന്നു.

മാവോയിസ്റ്റുകളെ നേരിടുന്നതിന്റെ പേരിൽ ബസ്‌തര്‍ മേഖലയിലെ നടക്കുന്ന സേനാവൽക്കരണത്തെയും ഏറ്റുമുട്ടലിന്റെ മറവിൽ ആദിവാസികള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും ശക്തമായി രം​ഗത്തുവന്നയാളാണ് രഘു മിദിയാമി. ഖനനത്തെയും ബസ്തറിനെ സായുധവൽക്കരിക്കുന്നതിനെതിരെയും രൂപം കൊണ്ട ആദിവാസി കര്‍ഷകരുടെ സം​ഘടനയായ മൂൽവാസി ബച്ചാവോ മഞ്ച് പ്രസിഡന്റായിരുന്നു. ഈ സംഘടനയെ പിന്നീട് നിരോധിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.