കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സംഘാംഗത്തെ ആദിവാസി കോളനിയിൽ ഉപേക്ഷിച്ച് മാവോയിസ്റ്റ് സംഘം കടന്നു. കർണാടക ചിക്‌മഗളൂരു സ്വദേശി സുരേഷിനെ(48)യാണ് കോളനിയിൽ ഉപേക്ഷിച്ചത്. വെള്ളി വൈകിട്ടോടെ പയ്യാവൂർ കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലാണ് സംഭവം.
ഇയാളെ പിന്നീട് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യറിന്റെ നേതൃത്വത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ചിറ്റാരി കോളനിയിലെ ചപ്പിലി കൃഷ്ണന്റെ വീട്ടിലാണ് തോക്കുധാരികളായ ആറംഗ മാവോയിസ്‌റ്റ് സംഘം സുരേഷിനെ എത്തിച്ചത്. രണ്ടു സ്ത്രീകളും ഉണ്ടായിരുന്നു. വൈദ്യസഹായം നൽകണമെന്ന് കോളനിയിലെ ജനങ്ങളോട് അഭ്യർഥിച്ചാണ് മടങ്ങിയത്. രണ്ടുദിവസം മുമ്പാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റതെന്ന് സുരേഷ് നാട്ടുകാരോടു വെളിപ്പെടുത്തി.
ഇയാളെ പൊലീസ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
English Summary: maoist injured in wild elephant attack in kannur
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.