17 January 2026, Saturday

Related news

January 11, 2026
January 3, 2026
December 17, 2025
December 3, 2025
November 23, 2025
November 19, 2025
November 11, 2025
October 3, 2025
September 27, 2025
September 14, 2025

ചത്തീസ്ഗഡിൽ വീണ്ടും മാവോയിസ്റ്റ് കൂട്ടക്കൊല നടത്തിയ സംഭവം; സുരക്ഷാ സേന തിരച്ചിൽ തുടരുന്നു

Janayugom Webdesk
ന്യൂഡൽഹി
January 3, 2026 7:53 pm

ചത്തീസ്ഗഡിലെ സുക്മ, ബിജാപൂർ ജില്ലകളിൽ സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലുകളിൽ 14 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി സൈന്യം. ഇന്നലെ രാവിലെ സുക്മ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബിജാപൂരിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ജില്ലാ റിസർവ് ഗാർഡും സിആർപിഎഫും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. സുക്മ ജില്ലയിലെ കിസ്താറാം പ്രദേശത്താണ് ആദ്യ ഏറ്റുമുട്ടൽ നടന്നത്, ഇവിടെ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സേന തിരച്ചിൽ നടത്തിവരികയായിരുന്നു. 

ബസ്തർ മേഖലയിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ ഏറ്റുമുട്ടലുകളിലൊന്നാണിത്. കൊല്ലപ്പെട്ടവരിൽ മുതിർന്ന മാവോയിസ്റ്റ് നേതാവായ കോണ്ട ഏരിയ കമ്മിറ്റിയിലെ സച്ചിൻ മംഗ്ഡുവും ഉൾപ്പെട്ടതായി സൂചനയുണ്ട്. വനത്തിനുള്ളിൽ കൂടുതൽ മാവോയിസ്റ്റുകൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ മേഖലയിൽ സൈന്യം തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ബസ്തർ ഐജി പി സുന്ദർരാജ് അറിയിച്ചു. 

ബിജാപൂർ ജില്ലയിലെ ബസഗുഡ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗഗൻപള്ളി ഗ്രാമത്തിനടുത്തുള്ള വനപ്രദേശത്ത് നിന്ന് മാവോയിസ്റ്റ് നേതാവ് ഹുംഗ മഡ്കം ഉൾപ്പെടെ രണ്ട് മാവോയിസ്റ്റ് കേഡറുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ (പിഎല്‍ജിഎ) ഉന്നത കമാന്‍ഡര്‍ ബര്‍സ ദേവയടക്കം മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം തെലങ്കാനയില്‍ അറസ്റ്റിലായിരുന്നു. 

ബസ്തർ മേഖലയിൽ മാവോയിസ്റ്റുകളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം മാത്രം 285 മാവോയിസ്റ്റുകളെ സൈന്യം വധിച്ചിരുന്നു. ഈ വർഷം ആദ്യവാരവും സമാനമായ രീതിയിൽ ശക്തമായ തിരച്ചിലാണ് സൈന്യം നടത്തുന്നത്. കഴിഞ്ഞ ദിവസം തെലങ്കാനയിൽ വെച്ച് ഉന്നത കമാൻഡർ ബർസ ദേവ അടക്കമുള്ളവർ അറസ്റ്റിലായതിന് പിന്നാലെ മാവോയിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ച് സൈന്യത്തിന് കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.