
ദക്ഷിണ ചൈന കടലിലെ തർക്കപ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടം കാണിച്ചതിനെത്തുടർന്ന് ചൈനീസ് വെബ് സീരീസായ ‘ഷൈൻ ഓൺ മി’ വിയറ്റ്‌നാം നിരോധിച്ചു. വിയറ്റ്‌നാം സർക്കാരിന്റെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് നെറ്റ്ഫ്ലിക്സ് തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് ഈ സീരീസിൻറെ 27-ാം എപ്പിസോഡ് നീക്കം ചെയ്തു.
ചൈന അവകാശവാദം ഉന്നയിക്കുന്ന ‘നയൻ ഡാഷ് ലൈൻ’ ഉൾപ്പെടുത്തിയ ഭൂപടം രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിക്കുന്നതാണെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതാണെന്നും വിയറ്റ്‌നാം സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കി. ജനുവരി 3ന് നൽകിയ നിർദ്ദേശത്തെത്തുടർന്ന് 24 മണിക്കൂറിനുള്ളിൽ നെറ്റ്ഫ്ലിക്സ് നടപടി സ്വീകരിച്ചു. ഹോളിവുഡ് ചിത്രമായ ‘ബാർബി’, ‘അബോമിനബിൾ’ എന്നിവയ്ക്കും ഇതേ കാരണത്തെ തുടര്‍ന്ന് വിയറ്റ്‌നാം നിരോധനം ഏർപ്പെടുത്തിയിരുന്നു. ചൈനീസ് പ്രണയകഥ പറയുന്ന ‘ഷൈൻ ഓൺ മി’ സിംഗപ്പൂർ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിലും വലിയ ജനപ്രീതി നേടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.