22 January 2026, Thursday

Related news

September 17, 2025
August 16, 2025
April 18, 2025
April 13, 2025
March 25, 2025
February 14, 2025
December 7, 2024
November 19, 2024
October 6, 2024
September 29, 2024

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേറ്റു

Janayugom Webdesk
കൊച്ചി
January 11, 2024 7:09 pm

സിറോ മലബാര്‍ സഭയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേറ്റു. സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപ്പാണ് അദ്ദേഹം. കഴിഞ്ഞ ഏഴു വര്‍ഷമായി തെലങ്കാനയിലെ ഷംഷാബാദ് രൂപതാധ്യക്ഷനായിരുന്നു. തെരഞ്ഞെടുപ്പിലൂടെ നിയമിതനായ രണ്ടാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പാണ് അദ്ദേഹം. പുതിയ ഉത്തരവാദിത്വം വളരെ ഭംഗിയായി നിറവേറ്റുമെന്നും ഒന്നിച്ച് ചേര്‍ന്ന് നിന്ന് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. വൈദികനായി 41 വര്‍ഷം പൂര്‍ത്തിയായെന്നും ഒന്നിച്ച് ചേര്‍ന്ന് നിന്ന് മുന്നോട്ട് പോകും.തന്റെ ഉത്തരവാദിത്വം എല്ലാവരോടും സഹകരിക്കുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കുറവുകള്‍ നമുക്ക് ഒരുമിച്ച് പരിഹരിക്കാം. ഒന്നിച്ച് നിന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാം. പുതിയ സ്ഥാനലബ്ദി കൈവന്നശേഷം തന്റെ പെരുമാറ്റത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Eng­lish Sum­ma­ry; Mar Raphael Attil took over as Major Arch­bish­op of Syro-Mal­abar Church

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.