18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025
April 14, 2025

മാറനല്ലൂർ ഇരട്ട കൊലക്കേസ്; പ്രതി അരുൺ രാജിന് ജീവപര്യന്തം തടവുശിക്ഷ

Janayugom Webdesk
തിരുവനന്തപുരം
March 11, 2025 8:04 pm

പാറ പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തെ തുടർന്ന് നടന്ന മാറനല്ലൂർ ഇരട്ട കൊലക്കേസിൽ പ്രതി പ്രകാശ് എന്ന് വിളിക്കുന്ന അരുൺ രാജിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. മാറനല്ലൂർ സ്വദേശി സജീഷ്, സന്തോഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. 25 വർഷം വരെ പരോൾ അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു.

കേസിൽ 4 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. 2021 ഓഗസ്റ്റ് 14ന് രാത്രിയായിരുന്നു സംഭവം. മൂലക്കോണം കുക്കിരിപ്പാറ ക്വാറിയുടെ നടത്തിപ്പുകാരനായിരുന്നു കൊല്ലപ്പെട്ട സന്തോഷ്. ഇയാളുടെ സുഹൃത്തായിരുന്നു ഒപ്പം കൊല്ലപ്പെട്ട സജീഷും. പ്രതി അരുൺരാജ് ഉൾപ്പെടെയുള്ള സംഘം പാറപൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജാക് ഹാമറിന്റെ കമ്പി ഉപയോഗിച്ച് സജീഷിനെയും സന്തോഷിനെയും തലയ്ക്കടിച്ച് വീഴ്ത്തിയായിരുന്നു കൊലപാതകം. ഇരുവരുടെയും മരണം ഉറപ്പാക്കിയ പ്രതി പിറ്റേദിവസം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.