21 December 2025, Sunday

Related news

December 19, 2025
December 19, 2025
December 19, 2025
December 16, 2025
December 14, 2025
November 28, 2025
November 23, 2025
November 21, 2025
November 6, 2025
October 24, 2025

മാരത്തോണ്‍ ചോദ്യം ചെയ്യല്‍ മനുഷ്യത്വരഹിതം; ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനം

Janayugom Webdesk
ന്യൂഡല്‍ഹി
January 3, 2025 9:36 pm

അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹരിയാനയിലെ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ സുരേന്ദര്‍ പന്‍വാറിനെ 15 മണിക്കൂറോളം തുടര്‍ച്ചയായി ചോദ്യം ചെയ്ത നടപടി മനുഷ്യത്വരഹിതമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇഡിയുടെ മാരത്തോണ്‍ ചോദ്യം ചെയ്യലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. പന്‍വാറിന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച ബെഞ്ച് ഇഡിക്കെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. മനുഷ്യത്യരഹിതവും ധിക്കാരപൂര്‍വ്വവുമായ നടപടിയാണ് അന്വേഷണ ഏജന്‍സിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. തുടര്‍ച്ചയായി ഒരാളെ 15 മണിക്കൂര്‍ ചോദ്യം ചെയ്തതിലെ ഔചിത്യം ചോദ്യം ചെയ്ത കോടതി തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പേരിലല്ല മറിച്ച് അനധികൃത മണല്‍ ഖനനത്തിന്റെ പേരിലാണ് അറസ്റ്റെന്നും ചൂണ്ടിക്കാട്ടി.

ഇത്തരം കേസുകളില്‍ പ്രതികളെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ല. കേസിലെ പ്രതിയെ മൊഴികൊടുക്കാന്‍ ഫലത്തില്‍ നിര്‍ബന്ധം ചെലുത്തുന്ന നടപടിയാണ് ഇഡിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും കോടതി കുറ്റപ്പെടുത്തി. ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ പരമോന്നത കോടതി വിസമ്മതിച്ചെങ്കിലും കള്ളപ്പണ നിരോധന നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിനെ കോടതിയുടെ നിരീക്ഷണങ്ങള്‍ ബാധിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.