മറയൂർ മുതൽ ചിന്നാർ വരെ വന്യജീവി സങ്കേതത്തിനുള്ളിലൂടെ കടന്നുപോകുന്ന റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടന്‍ ആരംഭിക്കും. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന സംസ്ഥാനപാതയായ മറയൂർ മുതൽ ചിന്നാർ തമിഴ്‌നാട് വനാതിർത്തി വരെ 16 കിലോമീറ്റർ ദൂരത്തിലാവും നിർമ്മാണ ജോലികൾ നടക്കുക. മാര്‍ച്ച് 3 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. സമയക്രമം ഏർപ്പെടുത്തി വാഹനങ്ങളെ കടത്തിവിടും. ഭാരവാഹനങ്ങൾക്കു കൂടുതൽ നിയന്ത്രണം ഉണ്ടാകും.
ബിഎംബിസി നിലവാരത്തിലാണ് ടാറിങ് നടത്തുക. ടാറിങ്ങിനുള്ള സാമഗ്രികളുടെ പ്ലാന്റ് തമിഴ്‌നാട് അതിർത്തിയായ ഒമ്പതാറ് ചെക്ക് പോസ്റ്റിന് സമീപമാണ്
സ്ഥാപിച്ചിരിക്കുന്നത്. 7.5 കോടി രൂപ ചെലവഴിച്ചുള്ള നിർമ്മാണ ജോലി 20 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ പ്രാരംഭഘട്ട
പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.