22 January 2026, Thursday

മാര്‍ച്ച് 22 സി കെ ദിനം: എഐകെഎസ് അംഗത്വ വിതരണത്തിന് നാളെ തുടക്കമാകും

Janayugom Webdesk
തിരുവനന്തപുരം
March 21, 2023 6:56 pm

അഖിലേന്ത്യാ കിസാൻ സഭയുടെ പ്രസിഡന്റ് ആയിരുന്ന സി കെ ചന്ദ്രപ്പന്റെ ചരമവാർഷിക ദിനമായ മാര്‍ച്ച് 22ന് സംസ്ഥാനത്ത് കിസാൻ സഭ അംഗത്വ വിതരണം ആരംഭിക്കും. പ്രാദേശിക സഭകളുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി കർഷകരെ കിസാൻ സഭയിൽ അംഗങ്ങളാക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി പറഞ്ഞു.

ദേശീയ കർഷക പ്രക്ഷോഭത്തിൻ്റെ പുതിയ ഘട്ടത്തിന് രാജ്യമാക്കെ തയ്യാറെടുക്കുന്ന ഈ സമയത്ത് ഗൃഹസന്ദർശനത്തിനും കർഷകരെ നേരിട്ട് കാണലിനും ഏറെ പ്രാധാന്യമുണ്ട്. പ്രാദേശീയമായ കാർഷിക വിഷയങ്ങൾ മനസിലാക്കാനും കർഷക സമൂഹത്തിന്റെ പ്രശ്നങ്ങൾ തൊട്ടറിയാനും ഈ പരിപാടി ഉപയോഗപ്പെടുത്തണമെന്ന് വി ചാമുണ്ണി അഭ്യർത്ഥിച്ചു.

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.