ഭർത്താവിന്റെ പീഡനവും ബലാത്സംഗം തന്നെയെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ‘വിവാഹിതരായ സ്ത്രീകളും പീഡന ഇരകളുടെ ഗണത്തിൽ തന്നെ ഉൾപ്പെടും. പീഡനമെന്നാൽ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധമാണ്. ഇത്തരം അതിക്രമങ്ങളിൽ സ്ത്രീകൾ ഗർഭണിയാകാം. ഈ സാഹചര്യത്തിൽ ഗർഭഛിദ്രം നടത്താം’- കോടതി വ്യക്തമാക്കി.
എല്ലാ സ്ത്രീകൾക്കും ഗർഭഛിദ്രം നടത്താമെന്ന് കോടതി നിരീക്ഷിച്ചു. അതിന് വിവാഹിതരെന്നോ അവിവാഹിതരെന്നോ ഉള്ള വേർതിരിവില്ലെന്നും കോടതി വ്യക്തമാക്കി.
English Summary: marital rape
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.