13 December 2025, Saturday

Related news

December 12, 2025
December 11, 2025
December 9, 2025
December 9, 2025
December 9, 2025
December 8, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025

വൈവാഹിക ബലാത്സംഗം: മൂന്നംഗ ബെഞ്ച് പരിഗണിക്കും

Janayugom Webdesk
ന്യൂഡൽഹി
July 19, 2023 9:00 pm

ഭാര്യയുടെ സമ്മതമില്ലാതെ ശാരീരികബന്ധത്തിലേർപ്പെട്ടാൽ ഭർത്താവിനെതിരേ ബലാത്സംഗക്കുറ്റം ചുമത്താമോ എന്ന വിഷയം സുപ്രീം കോടതി പരിഗണിക്കും. ഭരണഘടനാ ബഞ്ച് വാദംകേട്ടു കഴിഞ്ഞാലുടൻ കേസ് സുപ്രീം കോടതി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വൈവാഹിക ലൈംഗിക പീഡനം സംബന്ധിച്ച പരിഗണിക്കുക.
കേസ് എത്രയും വേഗം പരിഗണിക്കണമെന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ്ങിന്റെ അപേക്ഷയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധത്തില്‍ ഭര്‍ത്താവിനെ ഐപിസി സെക്ഷൻ 375(ലൈംഗിക പീഡനം) കുറ്റത്തില്‍ നിന്നും ഒഴിവാക്കിയിട്ടുള്ള വ്യവസ്ഥയെ എതിര്‍ത്താണ് ഹര്‍ജി. വൈവാഹിക ലൈംഗിക പീഡനം സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് പി എസ് നരസിംഹ, മനേജ് മിശ്ര എന്നിവരം അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. നേരത്തെ ഡല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വിഷയത്തില്‍ ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് വിഷയം സുപ്രീം കോടതിക്ക് മുന്നിലെത്തിയത്.

eng­lish summary;Marital rape: Three-judge bench to hear

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.