19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 28, 2024
September 19, 2024
September 12, 2024
June 11, 2024
June 10, 2024
May 26, 2024
May 23, 2024
May 18, 2024
January 17, 2024
December 16, 2023

മാരിടൈം ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചു ; ബോട്ടുടമ ഒളിവില്‍

Janayugom Webdesk
തിരുവനന്തപുരം
May 8, 2023 10:22 am

താനൂര്‍ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ച് മാരിടൈം ബോർഡ്.അപകടത്തിലായ അറ്റ്‌ലാന്റ എന്ന ബോട്ടിന് രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല.മത്സ്യ ബന്ധന ബോട്ട് വിനോദസഞ്ചാര ബോട്ടായി രൂപം മാറ്റിയതും അപകടത്തിനു കാരണമായി.

വൈകിട്ട് 6.30 വരെയാണ് സർവീസിന് അനുമതിയുള്ളതെങ്കിലും അതിനു ശേഷവും ബോട്ടുകൾ സർവീസ് നടത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽപ്പെട്ട ബോട്ടിൽ 22 ജീവനക്കാരുൾപ്പെടെ 22 പേർക്ക് മാത്രമാണ് കയറാൻ അനുമതിയുള്ളത്.

എന്നാൽ അപകടത്തിൽ പെടുമ്പോൾ ബോട്ടിൽ ഏകദേശം നാൽപ്പതോളം പേർ ഉണ്ടായിരുന്നു. യാത്ര തുടങ്ങി അധികം വൈകാതെ തന്നെ ബോട്ട് മറിയുകയായിരുന്നു.ചെളിയുള്ള ഭാഗത്താണ് ബോട്ട് മറിഞ്ഞതെന്നും ഇരുട്ടും രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാക്കി.

Eng­lish Summary:
Mar­itime Board announced inves­ti­ga­tion; The boat own­er is absconding

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.