ആൻഡ്രോയിഡ് മൊബൈൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട മത്സര വിരുദ്ധ പ്രവർത്തനങ്ങളില്‍ ഗുഗിളിന് 1,337.76 കോടി രൂപ പിഴ ചുമത്തി കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ(സിസിഐ). നിശ്ചിത സമയപരിധിക്കുള്ളിൽ ബിസിനസ് രീതികളില്‍ മാറ്റം വരുത്താനും സിസിഐ ഗൂഗിളിന് നിര്‍ദ്ദേശം നല്‍കി. ഉപയോക്താക്കളെ വര്‍ധിപ്പിക്കുക എന്ന ആത്യന്തിക ഉദ്ദേശ്യത്തിലാണ് ഗൂഗിള്‍ പ്രവര്‍ത്തിക്കുന്നതെന്നും കമ്മിഷന്‍ പ്രസ്‍താവനയില്‍ പറയുന്നു.
ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് കൂടാതെ മറ്റ് അനുബന്ധ ആപ്ലിക്കേഷനുകൾക്ക് ഗൂഗിള്‍ ലൈസൻസും നല്‍കുന്നുണ്ട്. മൊബൈൽ ആപ്ലിക്കേഷൻ ഡിസ്ട്രിബ്യൂഷൻ എഗ്രിമെന്റ് (എംഎഡിഎ) പ്രകാരമുള്ള ഒന്നിലധികം കരാറുകളുടെ അടിസ്ഥാനത്തിലാണ് മൊബെെല്‍ നിര്‍മ്മാതാക്കള്‍ ഗൂഗിള്‍ ആപ്പുകള്‍ ഉപയോഗിക്കുന്നത്. സെർച്ച് ആപ്പ്, വിഡ്ജറ്റ്, ക്രോം ബ്രൗസർ എന്നിവ ആൻഡ്രോയിഡ് ഉപകരണങ്ങളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് കരാര്‍ ഉറപ്പു നല്‍കുന്നു. ഇത് മത്സര വിരുദ്ധ പ്രവര്‍ത്തനമാണെന്നാണ് സിസിഐയുടെ കണ്ടെത്തല്‍.
English Summary:Market dominance: Google fined Rs 1,337 crore
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.