23 September 2024, Monday
KSFE Galaxy Chits Banner 2

സിലിക്കണ്‍ വാലി ബാങ്ക് തകര്‍ന്നു

web desk
ന്യൂയോർക്ക്
March 11, 2023 4:38 pm

നിക്ഷേപകർ കൂട്ടത്തോടെ പണം തിരികെ ആവശ്യപ്പെട്ടതോടെ അമേരിക്കയിലെ പ്രമുഖ വാണിജ്യ ബാങ്കായ സിലിക്കൺ വാലി (എസ്‌വിബി) തകര്‍ന്നടിഞ്ഞു. ബാങ്കിന്റെ ആസ്തികൾ ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോ‍ർപറേഷൻ പിടിച്ചെടുത്തു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള എറ്റവും വലിയ ബാങ്ക് തകര്‍ച്ചയാണിത്.

ബാങ്കിന്റെ ഉടമകളായ എസ്‍വിബി ഫിനാൻഷ്യൽ ഗ്രൂപ്പ്, കഴിഞ്ഞ ദിവസം 175 കോടി ഡോളറിന്റെ (ഏകദേശം 14,300 കോടി രൂപ) ഓഹരി വില്പന പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കമ്പനി ബാലൻസ് ഷീറ്റിലെ നഷ്ടം കുറയ്ക്കുന്നതിനുവേണ്ടിയാണ് ഇതെന്നായിരുന്നു ഉടമകളുടെ വിശദീകരണം. എന്നാൽ ബാങ്കിന്റെ ഓഹരിമൂല്യം ഇടിയുന്നതിലേക്കാണ് ഇത് നയിച്ചത്.

സിലിക്കൺ വാലി സ്റ്റാർട്ടപ്പുകളും സ്റ്റാർട്ടപ്പ് നിക്ഷേപകരും ആയിരുന്നു എസ്‍വിബി ബാങ്കിന്റെ ഇടപാടുകാരിൽ ഏറെയും. ഇവർ ഒറ്റയടിക്ക് തുക പിൻവലിക്കാൻ ശ്രമിച്ചതാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്.

 

Eng­lish Sam­mury: mar­ket pan­ic: Amer­i­ca’s lead­ing bank Sil­i­con Val­ley collapsed

 

TOP NEWS

September 23, 2024
September 23, 2024
September 23, 2024
September 22, 2024
September 22, 2024
September 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.