ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി രാത്രി കാലങ്ങളിലും വിവാഹങ്ങൾ നടക്കും. ക്ഷേത്രത്തിനു മുന്നിലെ മണ്ഡപങ്ങളിൽ രാത്രിയും വിവാഹം നടത്താനാണ് ദേവസ്വം ഭരണസമിതിയോഗം അനുമതി നൽകിയത്. നിലവിൽ പുലർച്ചെ 5 മുതൽ ഉച്ചപ്പൂജ കഴിഞ്ഞ് നട അടയ്ക്കുന്ന 1.30 വരെയാണ് വിവാഹങ്ങൾ നടക്കുന്നത്. എന്നാൽ രാത്രി നട അടയ്ക്കുന്നതുവരെ വിവാഹം നടത്താനാണ് തീരുമാനിച്ചത്. എത്ര സമയം വരെ വിവാഹം ആകാമെന്നതിൽ തീരുമാനമായിട്ടില്ല. രാത്രി 9 മണിയോടെ ശീവേലിക്കു പുറത്തേക്ക് എഴുന്നള്ളിക്കുന്നതുവരെയാണു രാത്രി നട തുറന്നിരിക്കുന്നത്. നട അടച്ചിരിക്കുന്ന സമയത്തു വിവാഹം നടക്കാറില്ല.
English Summary;Marriages allowed at Guruvayur temple at night too
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.