
കർണാടകയില്‍ അന്യമതസ്ഥനെ വിവാഹം കഴിച്ച നാല് മാസം ഗർഭിണിയായ യുവതിയെ സഹോദരൻ കോടാലി ഉപയോഗിച്ച് ആക്രമിച്ചു. കൊപ്പൽ ജില്ലയിലാണ് യുവതിയെ ഒരു വിവാഹചടങ്ങിൽ വെച്ച് സഹോദരൻ ആക്രമിക്കാൻ ശ്രമിച്ചത്. ആക്രമണത്തിന് ഇരയായ മീനാക്ഷി എന്ന യുവതിയും ഭർത്താവ് ഉദയ് കുമാറും ഒരു ബന്ധുവിന്റെ സമൂഹ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സംഭവം. മീനാക്ഷി, കുടുംബത്തിന്‍റെ എതിർപ്പ് അവഗണിച്ചുകൊണ്ട് ഒരു വർഷം മുന്നെ ഉദയ് കുമാറിനെ വിവാഹം കഴിച്ചത്.
പിന്നീട് ബംഗളൂരുവിൽ താമസമാക്കുകയായിരുന്നു. പ്രതിയും സഹോദരനുമായ മഞ്ജുനാഥ് (35) തന്റെ സഹോദരി കൊപ്പലിലെ വിവാഹ വേദിയിൽ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കുകയും കോടാലിയുമായി എത്തി പൊതുജനങ്ങളുടെ മുന്നിൽ വെച്ച് ആക്രമിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തിൽ പങ്കെടുക്കാൻ വന്ന ആളുകൾ ഇടപെട്ട് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയതായും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും കൊപ്പൽ പൊലീസ് സൂപ്രണ്ട് രാം അരസിദ്ദി പറഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതക ശ്രമത്തിന് കേസെടുക്കുകയും ചെയ്തതായും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.