23 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 2, 2023
May 30, 2023
May 21, 2023
May 18, 2023
May 3, 2023
May 2, 2023
April 24, 2023
March 13, 2023
February 10, 2023
January 4, 2023

രണ്ടുപേരെ വിവാഹം കഴിക്കാൻ അപേക്ഷ നൽകിയ യുവതി ഒരു അപേക്ഷ പിൻവലിച്ചു

Janayugom Webdesk
പത്തനാപുരം
August 2, 2023 9:50 pm

പത്തനാപുരത്ത് രണ്ടുപേരെ വിവാഹം കഴിക്കാൻ അപേക്ഷ നൽകിയ യുവതി ഒരു അപേക്ഷ പിൻവലിച്ചു. പത്തനാപുരം സബ് റജിസ്ട്രാർ ഓഫിസിലെ അപേക്ഷയാണ് യുവതി പിൻവലിച്ചത്. യുവതിയോടൊപ്പം അപേക്ഷിച്ച പത്തനാപുരം സ്വദേശിയായ യുവാവും അപേക്ഷ പിൻവലിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്.

ഇവരുടെ അപേക്ഷ തള്ളുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് പത്തനാപുരം മാര്യേജ് ഓഫിസർ അറിയിച്ചു. പത്തനാപുരം സബ് രജിസ്ട്രാര്‍ ഓഫീസിലാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് അനുസരിച്ച്‌ യുവതി ആദ്യം അപക്ഷ നല്‍കിയത്. ഇതിനുശേഷം ഉറുകുന്ന് സ്വദേശിയായ യുവാവിനെ വിവഹം കഴിക്കണമെന്നാവശ്യപ്പെട്ട് പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇതേ യുവതി അപേക്ഷ നല്‍കി. ഇത് ഉദ്യോഗസ്ഥരെ ആശയകുഴപ്പത്തിലാക്കുകയായിരുന്നു.

അതേ സമയം യുവതിയും പുനലൂർ സ്വദേശിയും ചേർന്നു നൽകിയ അപേക്ഷയിൽ തുടർനടപടിയെടുക്കാൻ പെൺകുട്ടിയും യുവാവും ആവശ്യപ്പെട്ടിട്ടുണ്ട്.

Eng­lish Sum­ma­ry: mar­ry two peo­ple, final­ly woman with­draws one application
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.