“ലക്ഷ്യബോധമുള്ള പുതിയ തലമുറയായി ഇന്നത്തെ യുവജനങ്ങൾ മാറണം” പരിശുദ്ധ കാതോലിക്കാ ബാവാ. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യുഎഇ മേഖലയുടെ 34ാം വാർഷികവും മാർത്തോമൻ പൈതൃക സംഗമവും ഷാർജ സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ നടത്തപ്പെട്ടു. വിശ്വാസപ്രഖ്യാപന റാലിയോടു കൂടി സമ്മേളനം ആരംഭിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിശ്വാസത്തിലും പാരമ്പര്യങ്ങൾ പരിപാലിക്കുന്നതിലും യുവതലമുറ ശ്രദ്ധയുള്ളവരായിരിക്കണമെന്നും മാർത്തോമ്മാ ശ്ലീഹായിൽ നിന്നും കൈമാറി പിതാക്കൻമാരിലൂടെ പുതിയ തലമുറക്ക് ലഭിച്ച പാരമ്പര്യവും വിശ്വാസങ്ങളും കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവ ഓർമ്മിപ്പിച്ചു.
ഇടവക മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് അദ്ധ്യക്ഷത വഹിച്ചു. യുവജനപ്രസ്ഥാനം കേന്ദ്രപ്രസിഡൻ്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. അത്മായ ട്രസ്റ്റി ശ്രീ റോണി വർഗ്ഗീസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, ഇടവക വികാരി ഡോ ഷാജി ജോർജ് കോർ എപ്പിസ്കോപ്പോസ്സ്, മേഖലാ പ്രസിഡൻ്റ് ഫാ.ജിജോ പുതുപ്പള്ളി, ദുബായ് സെൻ്റ് തോമസ് കത്തീഡ്രൽ വികാരി ഫാ.അജു എബ്രഹാം, ഇടവക ഭാരവാഹികളായ ട്രസ്റ്റി തോമസ് തരകൻ, സെക്രട്ടറി ബിനുമാത്യു, സഭാ മാനേജിംഗ് കമ്മറ്റി അംഗം ജോൺ മത്തായി, മേഖലാ സെക്രട്ടറി ഡെനി ബേബി, കൺവീനർ മാത്യു ജോൺ, വർഗീസ് ജോൺ എന്നിവർ പ്രസംഗിച്ചു പുനരുദ്ധാനത്തിൻ്റെ ശക്തി എന്ന ചിന്താവിഷയം ആസ്പദമാക്കി യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡൻ്റ് ക്ലാസ്സുകൾ നയിച്ചു. യുവദീപം, യുവദർശനം എന്നീ മാഗസീനുകളുടെ പ്രകാശനവും ചരിത്രപ്രദർശനവും നടത്തി. അടുത്ത മേഖലാ പ്രസിഡൻ്റായി ഫാ. ബിനോ സാമുവേൽ സെക്രട്ടറിയായി ശ്രീമതി ലിജ ജോൺ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. യുഎഇയിലെ എല്ലാദേവാലയങ്ങളിൽ നിന്നുമുള്ള വൈദീകരും നൂറുകണക്കിന് വിശ്വാസികളും റാലിയിലും സമ്മേളനത്തിലുംപങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.