പട്ടാളനിയമം പ്രഖ്യാപിച്ചതിന് പിന്നാലെ ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക് യോലിനെ ഇംപീച്ച് ചെയ്തു. 300 നിയമസഭ അംഗങ്ങളിൽ 204 പേർ ഇംപീച്ച്മെന്റ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 85 പേർ എതിർത്തു. മൂന്ന് പേർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. നാല് വോട്ടുകൾ അസാധുവായി മാറി. ഡെമോക്രാറ്റിക് പാർട്ടി അടക്കം ആറ് പാർട്ടികൾ ചേർന്നാണ് യൂൻ സുക് യോലിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം കൊണ്ടുവന്നത്.
കഴിഞ്ഞ വ്യാഴാഴ്ച അവതരിപ്പിച്ച ഇംപീച്ച്മെന്റ് പ്രമേയം ഭരണകക്ഷി അംഗങ്ങൾ ബഹിഷ്കരിച്ചതിനാൽ റദ്ദാക്കിയിരുന്നു. തുടർന്നാണ് പ്രതിപക്ഷം വീണ്ടും ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടു വന്നത്. പാര്‍ലമെന്റ് ഒന്നടങ്കം എതിര്‍ത്ത് വോട്ടുചെയ്തതോടെ പട്ടാളനിയമം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം യൂൻ സുക് യോൽ തീരുമാനം പിന്‍വലിച്ചിരുന്നു. ദേശവിരുദ്ധശക്തികളെ ഇല്ലാതാക്കണമെന്നും ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയാണ് രാത്രിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് പട്ടാള നിയമം ഏര്‍പ്പെടുത്തുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.