19 January 2026, Monday

മസാല ബോണ്ട് കേസ്: ഹർജികള്‍ അന്തിമ വാദത്തിന് മാറ്റി

Janayugom Webdesk
കൊച്ചി
February 20, 2023 10:20 pm

മസാല ബോണ്ട് വിഷയത്തിൽ ഇഡി സമൻസിനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജി ഹൈക്കോടതി അന്തിമ വാദം കേൾക്കുന്നതിനായി മാറ്റി. 

എൻഫോഴ്സ്മെന്റ് അന്വേഷണം മൂലം മറ്റ് സാമ്പത്തിക ഇടപാടുകൾ നടക്കുന്നില്ലെന്ന് കിഫ്ബി കോടതിയെ അറിയിച്ചു. വാദത്തിന്റെ തീയതി പിന്നീട് തീരുമാനിക്കും. കിഫ്ബി മസാല ബോണ്ടിൽ ഇഡിക്ക് തിരിച്ചടിയായി റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു. മസാല ബോണ്ടിന് അനുമതിയുണ്ടെന്നും, തുകയുടെ കണക്ക് ഓരോ മാസവും കിഫ്ബി കൃത്യമായി നൽകിയിട്ടുണ്ടെന്നുമാണ് അറിയിച്ചത്. 

Eng­lish Sum­ma­ry: Masala Bond Case: Plead­ings adjourned for final hearing

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.