22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

ആശുപത്രിയില്‍ കൂട്ട മരണം; 24 മണിക്കൂറിനിടെ 18 രോഗികള്‍ മരിച്ചു, കാരണം അനാസ്ഥ

Janayugom Webdesk
മുംബൈ
August 13, 2023 6:27 pm

മഹാരാഷ്‌ട്രയിലെ താനെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയില്‍ 24 മണിക്കൂറിനിയില്‍ 18 രോഗികള്‍ മരിച്ചു. 12 പേരോളം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ അന്വേഷണത്തിന് സംസ്ഥാന തല കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചു. അതേസമയം രോഗികളുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ശക്തികേന്ദ്ര പ്രദേശമായ താനെയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവച്ചിരിക്കുകയാണ്. 

ശിവജി മഹാരാജ് ആശുപത്രി താനെ മുനിസിപ്പൽ കോർപ്പറേഷന്റെ (TMC) കീഴിലാണ് പ്രവർത്തിക്കുന്നത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ പ്രാദേശിക പ്രവർത്തകരും (യുബിടി), രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള എംഎൻഎസ്, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയും ആശുപത്രി അധികൃതരോട് അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം, മരിച്ചവരില്‍ ചിലര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി അവസാന നിമിഷം ഇവിടെ എത്തിയതാണെന്നും ഇവരില്‍ ചിലര്‍ 80 വയസിന് മുകളില്‍ ഉള്ളവരാണെന്നും അതിനാലാണ് മരണം സംഭവിച്ചതെന്നും ആശുപത്രി അധികൃതര്‍ വിശദീകരണം. എന്നാല്‍ നിലവില്‍ ആവശ്യത്തിന് ഡോക്‌ടര്‍മാരോ മറ്റ് സൗകര്യങ്ങളോ ഇവിടെയില്ല. 

Eng­lish Summary;Mass death in hos­pi­tal; 18 patients died with­in 24 hours due to negligence

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.