വിമാനക്കമ്പനിയിലെ 30 ഓളം ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ്. ജോലി പിരിച്ചുവിടുന്നവരുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്നും ക്യാബിൻ ക്രൂ അംഗങ്ങളുമായി മാനേജ്‌മെൻ്റ് ഇന്ന് ടൗൺഹാൾ മീറ്റിംഗ് നടത്താൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപസ്ഥാപനമായ എയര്‍ലൈനിലെ പുതിയ തൊഴില്‍ വ്യവസ്ഥയ്ക്കെതിരെ ജീവനക്കാര്‍ നടത്തുന്ന പ്രതിഷേധമാണ് വിമാനങ്ങള്‍ റദ്ദ് ചെയ്യാൻ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജീവനക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും യാത്രക്കാര്‍ക്കുണ്ടായ അസൗകര്യങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉടൻ കൈക്കൊള്ളുമെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞു.
അതേസമയം, ജീവനക്കാരുടെ പരാതികൾ യഥാർത്ഥമാണെന്ന് റീജിയണൽ ലേബർ കമ്മീഷണർ വിലയിരുത്തി. കെടുകാര്യസ്ഥതയും തൊഴിൽ നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇന്ന് ആകെ 76 വിമാനങ്ങളാണ് റദ്ദാക്കിയത്. 300ഓളം ജീവനക്കാർ കൂട്ട അവധിയെടുക്കുകയും സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തതിനെത്തുടര്‍ന്ന് വൻതോതില്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
English Summary: Mass furlough: Air India Express sacks 30 cabin crew members
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.