18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 16, 2024
December 14, 2024
December 14, 2024
December 10, 2024
December 9, 2024
December 3, 2024
November 30, 2024
November 30, 2024
November 21, 2024

പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ബഹുജന പങ്കാളിത്തം അനിവാര്യം : മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 17, 2024 9:27 am

അതിദാരിദ്ര നിര്‍മ്മാര്‍ജ്ജനം ‚ഗുണമേന്മയുള്ള സാന്ത്വന പരിചരണം, മാലിന്യമുക്ത നവകേരളം എന്നിവ പൂര്‍ണതോതില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ രാഷ്ട്രീയ,ബഹുജന പങ്കാളിത്തം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പദ്ധതികളുടെ പ്രചാരണവുമായി ബന്ധപ്പെട്ട സര്‍വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മതസംഘടനകൾ ഉൾപ്പെടെയുള്ളവയെ പരിപാടിയുമായി സഹകരിപ്പിക്കും. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം.സമഗ്ര കാഴ്ചപ്പാടോടെ രാഷ്ട്രീയ പാർടികളും ബഹുജന സംഘടനങ്ങളും ക്യാമ്പയിനുമായി സഹകരിക്കണം.അതിദാരിദ്ര്യ നിർമാർജനത്തിന്‌ മൈക്രോ പ്ലാനുകൾ രൂപീകരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനത്തിൽ അതിദരിദ്രരെ പിന്തുണയ്ക്കാൻ കെയർ ഫണ്ട് എന്ന ആശയം മാർഗരേഖയിൽ നിർദ്ദേശിച്ചിരുന്നു.അതിദരിദ്ര കുടുംബങ്ങളെ ക്ലേശഘടകങ്ങളിൽനിന്ന്‌ പുറത്തുകൊണ്ടുവരണം. കുടുംബങ്ങൾക്ക് സുസ്ഥിര വരുമാനമാർഗം ഉറപ്പാക്കണം.

സാന്ത്വന പരിചരണത്തിൽ ഗ്രാമ, നഗര വ്യത്യാസമില്ലാതെ ആവശ്യമായ മുഴുവൻ ആളുകൾക്കും മികച്ച പരിചരണം ഉറപ്പാക്കാൻ ജനകീയ മുന്നേറ്റം നടത്തും. മാലിന്യസംസ്കരണം ശാസ്ത്രീയമായി കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ക്യാമ്പയിനിന് പ്രതിപക്ഷം പൂർണപിന്തുണ നൽകുമെന്നും പരിപാടിയുമായി സഹകരിക്കാൻ നിർദേശം നൽകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മന്ത്രിമാരായ എം ബി രാജേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പഴകുളം മധു, എംഎൽഎമാരായ ഇ ചന്ദ്രശേഖരൻ, എം കെ മുനീർ, സ്റ്റീഫൻ ജോർജ്, മോൻസ് ജോസഫ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.