19 January 2026, Monday

Related news

January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

കോൺഗ്രസിൽ കൂട്ടരാജി

Janayugom Webdesk
തിരുവനന്തപുരം
February 14, 2023 11:08 pm

നേതൃത്വത്തിന്റെ ഏകപക്ഷീയ നീക്കങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ കൂട്ടരാജി. ഡിസിസി ജനറൽ സെക്രട്ടറിമാർ അടക്കം നൂറിലധികം നേതാക്കളും പ്രവർത്തകരുമാണ് പാര്‍ട്ടി വിട്ടത്. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറി. ഡിസിസി ജനറൽ സെക്രട്ടറിമാരായ വാഴോട്ടുകോണം ചന്ദ്രശേഖരൻ, വി എൻ ഉദയകുമാർ, ഡിസിസി അംഗം വട്ടിയൂർക്കാവ് ചന്ദ്രശേഖരൻ എന്നിവരുടെ നേതൃത്വത്തിൽ 104 പേരാണ് രാജിക്കത്ത് നൽകിയത്.
പുനഃസംഘടനയിൽ നേതാക്കൾ ഏകപക്ഷീയ നീക്കങ്ങൾ നടത്തുന്നതായി ആരോപിച്ചാണ് രാജി. കെപിസിസി അംഗങ്ങളായ ടി സുദർശനനെയും ശാസ്തമംഗലം മോഹനനെയും വട്ടിയൂർക്കാവിലെ പുനഃസംഘടനാ നടപടികൾക്ക് കെപിസിസി ചുമതലപ്പെടുത്തിയതാണ് രാജിയിലേക്ക് നയിച്ചത്. 

വട്ടിയൂർക്കാവിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ പരസ്യമായി രംഗത്തുവന്ന സുദർശനനും ശാസ്തമംഗലം മോഹനനും പിന്നീട് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ചരടുവലിച്ചതായി രാജിക്കത്തിൽ പറയുന്നു. സ്ഥാനാർത്ഥി വീണാ നായർ തെരഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനത്തായി. പിന്നീട് വീണയുടെ പോസ്റ്റർ ആക്രിക്കടയിൽ കണ്ടെത്തിയതിനു പിന്നിലും ഇവരാണ്. ഇതിനെതിരെ കെപിസിസിക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും കത്തിൽ പറയുന്നു.
അതേസമയം, പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് ഡിസിസി ജനറൽ സെക്രട്ടറി വി എൻ ഉദയകുമാറിനെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തതായി കെപിസിസി ജനറൽ സെക്രട്ടറി അറിയിച്ചു. 

Eng­lish Sum­ma­ry: Mass res­ig­na­tion in Congress

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.