
കാനഡയിലെ ടൊറന്റോയിലെ നിശാക്ലബിൽ വെള്ളിയാഴ്ച രാത്രി നടന്ന കൂട്ട വെടിവെപ്പിൽ 11 പേർക്ക് പരിക്കേറ്റു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ടൊറന്റോയിലെ സ്കാർബറോ ജില്ലയിലെ നിശാക്ലബിൽ രാത്രി 10:39 ഓടെയാണ് വെടിവയ്പ്പ് നടന്നത്. പലരുടെയും പരിക്ക് ഗുതരമാണെന്നാണ് റിപ്പോർട്ടുകൾ. വെടിവെച്ച ശേഷം അക്രമി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യസഹായം നൽകുകയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. അക്രമിയ്ക്കായുള്ള തിരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ട്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.