
ലിബിയയിലെ ബെൻഗാസിയിൽ ഏഴ് മക്കളെ വെടിവെച്ച് കൊന്ന ശേഷം പിതാവ് സ്വയം ജീവനൊടുക്കി. അൽ-ഹവാരി സ്വദേശിയായ ഹസൻ അൽ-സവി എന്നയാളാണ് ഈ ക്രൂരകൃത്യം ചെയ്തത്. ബെൻഗാസിയിലെ അൽ-ഹവാരി പ്രദേശത്ത് നിർത്തിയിട്ട കാറിലാണ് എട്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കാറിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊല്ലപ്പെട്ടത് 5 മുതൽ 13 വയസ്സുവരെയുള്ള ഏഴ് കുട്ടികളാണ്. കുട്ടികളുടെ തലയിൽ വെടിയേറ്റാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചില കുട്ടികളുടെ മൃതദേഹം സ്കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു. മാനസികാസ്വാസ്ഥ്യത്തെ തുടർന്നാവാം പിതാവ് ഈ കൃത്യം ചെയ്തതും ജീവനൊടുക്കിയതും എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.