
വടക്കൻ ഡൽഹിയിലെ ചന്ദൻ പാർക്ക് റെസിഡൻഷ്യൽ കോളനിയെ നടുക്കി കൂട്ടക്കൊലപാതകം. ഒരു യുവതിയെയും അവരുടെ മൂന്ന് പിഞ്ചുകുട്ടികളെയുമാണ് വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അനിത എന്ന യുവതിയും അഞ്ചും മൂന്നും രണ്ടും വയസ്സുള്ള മക്കളുമാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് നിഗമനം.
ഇന്ന് രാവിലെ എട്ട് മണിയോടെ അയൽവാസികളാണ് വീടിനുള്ളിലെ മുറിയിൽ മൃതദേഹങ്ങൾ ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അനിതയുടെ ഭർത്താവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുണ്ടായിരുന്നതായി ബന്ധുക്കളും അയൽവാസികളും മൊഴി നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയും ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതായി വിവരമുണ്ട്.
നോർത്ത് ഡൽഹി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഫോറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ഒളിവിൽ പോയ ഭർത്താവിനെ കണ്ടെത്താനായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.