23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 27, 2024
September 25, 2024
February 8, 2024
November 10, 2023
August 2, 2023
May 16, 2023
April 12, 2023
April 6, 2023
February 3, 2023
January 7, 2023

മ്യാന്‍മാറില്‍ ക്രിസ്മസ് ദിനത്തില്‍ കൂട്ടക്കുരുതി: 30 ലേറെ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തി സൈന്യം

Janayugom Webdesk
യാ​ങ്കൂ​ൺ
December 26, 2021 1:00 pm

മ്യാന്‍മാറിലെ സംഘര്‍ഷ ബാധിത പ്രദേശത്ത് സൈന്യം നടത്തിയ കൂട്ടക്കുരുതിയില്‍ 30ലേ​റെ പേര്‍ മരിച്ചു. ക​യ​യി​ലാ​ണ് സം​ഭ​വം നടന്നത്.
സ്ത്രീ​ക​ളും കു​ട്ടി​കളും ഉ​ള്‍​പ്പ​ടെ 30ലേ​റെ പേര്‍ കൊ​ല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. സൈ​ന്യ​മാ​ണ് ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പ്ര​ദേ​ശി​ക മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന അ​റി​യി​ച്ചു. ക​യ​യി​ലെ മോ​സോ ഗ്രാ​മ​ത്തി​ന് സ​മീ​പ​മാ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ശ​രീ​ര​ങ്ങ​ള്‍ വി​കൃ​ത​മാ​ക്കി​യ ശേ​ഷം ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ ഒ​രു സം​ഘം ഭീ​ക​ര​രെ വെ​ടി​വെ​ച്ചു​കൊ​ന്ന​താ​യാ​ണ് മ്യാ​ന്‍​മാ​ര്‍ സൈ​ന്യം പ്ര​തി​ക​രി​ച്ച​ത്. ഇ​വ​ര്‍ പ്ര​ദേ​ശി​ക തീ​വ്ര​വാ​ദ സം​ഘ​ത്തി​ല്‍​പ്പെ​ട്ട​വ​രാ​ണെ​ന്നും സൈ​ന്യം പ​റ​ഞ്ഞ​താ​യി മ്യാ​ന്‍​മ​ര്‍ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കൊ​ല്ല​പ്പെ​ട്ട​വര്‍ക്ക് ത​ങ്ങ​ളു​ടെ പ്ര​സ്ഥാ​ന​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെന്ന് സൈ​ന്യ​ത്തി​നെ​തി​രെ പോ​രാ​ടു​ന്ന സാ​യു​ധ സം​ഘ​ട​ന​യാ​യ കാ​റ​ന്നി നാ​ഷ​ണ​ല്‍ ഡി​ഫ​ന്‍​സ് ഫോ​ഴ്‌​സ് അറിയിച്ചു.

Eng­lish Sum­ma­ry: Mas­sacre in Myan­mar on Christ­mas Day: Army kills more than 30 women and children

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.