6 December 2025, Saturday

Related news

December 5, 2025
November 27, 2025
November 23, 2025
November 23, 2025
November 21, 2025
November 21, 2025
October 31, 2025
October 31, 2025
October 31, 2025
October 29, 2025

ഗാസയില്‍ കുട്ടികളുടെ കൂട്ടക്കുരുതി

Janayugom Webdesk
ജെനീവ
March 13, 2024 10:41 pm

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ലോകമെമ്പാടും നടന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതിനെക്കാള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ഗാസയില്‍ ജീവന്‍ നഷ്ടമായതായി യുഎന്‍. പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സിയുടെ തലവന്‍ ഫിലിപ്പി ലസാരിനിയാണ് ഇക്കാര്യം എക്സില്‍ കുറിച്ചത്.
കഴിഞ്ഞ നാല് മാസം കൊണ്ട് ഗാസയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം കഴിഞ്ഞ നാല് വര്‍ഷം ലോകത്ത് കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതലാണെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ഈ യുദ്ധം കുട്ടികള്‍ക്ക് മേലാണ്. ഇത് അവരുടെ കുട്ടിക്കാലത്തിനും ഭാവിക്കും മേലുള്ള യുദ്ധമാണെന്ന് അദ്ദേഹം കുറിച്ചു.
2019 മുതല്‍ 2022 വരെ ലോകമെമ്പാടുമുണ്ടായിട്ടുള്ള സംഘര്‍ഷങ്ങളില്‍ 12193 കുട്ടികളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തില്‍ 12,300 കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

Eng­lish Summary:Massacre of chil­dren in Gaza
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.