ഛത്തീസ്ഗഢിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ ഉന്നത മാവോയിസ്റ്റ് കമാൻഡർ ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു. 2013 ൽ ഛത്തീസ്ഗഡിൽ നടന്ന ആക്രമണത്തിലെ പ്രധാന പ്രതിയായിരുന്നു കൊല്ലപ്പെട്ട മാവോയിസ്റ്റ് കമാൻഡർ ജഗദീഷ് ഏലിയാസ് ബുദ്ര. അന്ന് കോൺഗ്രസ്സ് മേധാവിയും മറ്റ് പാർട്ടി നേതാക്കളും ഉൾപ്പെടെ 25 പേരോളം കൊല്ലപ്പെട്ട ആക്രമണത്തിൽ ഇയാളുടെ തലയ്ക്ക് 25 ലക്ഷത്തോളം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
സുക്മ ജില്ലയിലെ കേർലാപാൽ പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന നടത്തിയ ഓപ്പറേഷൻറെ ഭാഗമായാണ് ഇന്ന് രാവിലെ ഏറ്റുമുട്ടൽ നടന്നത്. ജില്ലാ റിസർവ് ഗാർഡും (ഡിആർജി) സെൻട്രൽ റിസർവ് പോലീസ് സേനയും (സിആർപിഎഫ്) ഉൾപ്പെട്ട സംയുക്ത സംഘവും മാവോയിസ്റ്റുകളുമായി ശക്തമായ ഏറ്റുമുട്ടലാമ് നടന്നത്.
ഇതുവരെ 17 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഏറ്റുമുട്ടലിൽ രണ്ട് ഡിഐജി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്നും അവർ അപകടനില തരണം ചെയ്തതായും ഉദ്യോഗസ്ഥൻ പറഞ്ഞു.
ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് സുരക്ഷാ സേന എകെ-47 റൈഫിളുകൾ, സെൽഫ് ലോഡിംഗ് റൈഫിളുകൾ, ഇൻസാസ്, .303 റൈഫിളുകൾ, റോക്കറ്റ് ലോഞ്ചറുകൾ, ബിജിഎൽ ലോഞ്ചറുകൾ, സ്ഫോടകവസ്തുക്കൾ എന്നിവയുൾപ്പെടെ വലിയൊരു ആയുധശേഖരം പിടിച്ചെടുത്തു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ തിരിച്ചറിയൽ പ്രക്രിയ പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.