3 January 2026, Saturday

Related news

January 2, 2026
December 2, 2025
October 5, 2025
September 18, 2025
August 26, 2025
July 10, 2025
July 9, 2025
July 9, 2025
June 16, 2025
April 30, 2025

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട

Janayugom Webdesk
കൊച്ചി
March 19, 2025 1:00 pm

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. ബാങോക്കില്‍ നിന്നെത്തിയ രണ്ടു യുവതികളില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ 15കിലോ കഞ്ചാവ് പിടികൂടി. ഡല്‍ഹി, രാജസ്ഥാന്‍ സ്വദേശികളില്‍നിന്നാണ് ഹ്രൈബിഡ് കഞ്ചാവാണ് പിടികൂടിയത്. മേക്കപ്പ് സാധനങ്ങളെന്ന വ്യാജേനയാണ് ഇവർ കഞ്ചാവ് കടത്താൻ ശ്രമിച്ചത്.

ഏഴരകിലോ വീതം ഹൈബ്രിഡ് കഞ്ചാവ് മേക്കപ്പ് വസ്തുക്കളുടെ രൂപേണ പൊതിഞ്ഞാണ് ഇരുവരും കൈവശം വച്ചിരുന്നത്. സംശയം തോന്നിയ കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വിപണനലക്ഷ്യം, മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.