
തയ്‌വാനില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ തായ്പേയിലെ കെട്ടിടങ്ങളെ ഭൂകമ്പം സാരമായി ബാധിച്ചു. തയ്‌വാന്റെ വടക്കുകിഴക്കന്‍ തീരദേശ നഗരമായ യിലാനില്‍ നിന്ന് ഏകദേശം 32 കി.മീ. അകലെയാണു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഈ ആഴ്ച ദ്വീപില്‍ അനുഭവപ്പെടുന്ന രണ്ടാമത്തെ വലിയ ഭൂകമ്പമാണിത്. ഭൂകമ്പങ്ങള്‍ക്ക് സാധ്യത കൂടുതലുള്ള സ്ഥലമാണ് തയ്‌വാന്‍. 2016‑ല്‍ തെക്കന്‍ തയ്വാനിലുണ്ടായ ഒരു ഭൂകമ്പത്തില്‍ നൂറിലധികം പേരാണു മരിച്ചത്. 1999‑ല്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.