12 December 2025, Friday

Related news

December 9, 2025
December 4, 2025
December 3, 2025
November 29, 2025
November 25, 2025
November 10, 2025
November 10, 2025
November 9, 2025
November 7, 2025
November 2, 2025

റഷ്യയിൽ വൻ ഭൂചലനം, 34 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍; ജപ്പാനിലും അമേരിക്കയിലുമടക്കം സുനാമി മുന്നറിയിപ്പ്

റിക്ടർ സ്കെയിലിൽ 8.7 തീവ്രത
Janayugom Webdesk
മോസ്‌കോ
July 30, 2025 7:57 am

റഷ്യയുടെ കിഴക്കൻ പ്രദേശമായ കാംചക്ക പ്രവിശ്യയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ശക്തമായ പ്രകമ്പനം ഉണ്ടായതിനെത്തുടർന്ന് റഷ്യ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. കംചട്കയില്‍ 34 മീറ്റര്‍ ഉയരത്തില്‍ തിരമാലകളെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഹൊണോലുലുവില്‍ തീരപ്രദേശം ഒഴിപ്പിക്കുകയാണ്. പസഫിക് റിങ് ഓഫ് ഫയറില്‍ വരുന്ന പ്രദേശമാണ് സൂനാമിത്തിരകളെത്തിയ കംചട്ക.

ഈ മാസം നിരവധി ചെറു ഭൂചലനങ്ങൾ റഷ്യയിലുണ്ടായി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. മുന്നറിയിപ്പിനെത്തുടർന്ന് ഭൂചലനമുണ്ടായ പ്രദേശത്തിന് സമീപമുള്ളവരെ മാറ്റിപ്പാർപ്പിച്ച് തുടങ്ങി. വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും പ്രകമ്പനം അനുഭവപ്പെട്ട ഒരു ഭൂചലനം ഉണ്ടാകുന്നതെന്ന് കാംചക്ക പ്രവിശ്യയുടെ ഗവർണർ പറഞ്ഞു. അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആർക്കും പരിക്കുകൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജപ്പാനിലെ ഹൊക്കായിഡോയില്‍ നിന്നും 250 കിലോമീറ്റര്‍ ദൂരം മാത്രമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിലേക്കുള്ളത്. 

ജപ്പാനിലെ നാല് പ്രധാന ദ്വീപുകളിലൊന്നാണ് ഹൊക്കായിഡോ. ജപ്പാന് പുറമെ യുഎസിലെ പടിഞ്ഞാറന്‍ തീരത്തും സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കലിഫോര്‍ണിയ, ഒറിഗോണ്‍, വാഷിങ്ടണ്‍, ഹവായ് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. അലാസ്കന്‍ തീരം വരെയും തിരകളെത്താമെന്നും മുന്നറിയിപ്പില്‍ പറയുന്നു. യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനമാണ് പ്രദേശത്ത് സുനാമി സാധ്യതയ്ക്കുള്ള മുന്നറിയിപ്പ് നൽകിയത്. മൂന്ന് മുതൽ നാല് മീറ്റർ ഉയരമുള്ള സുനാമി തിരമാലകൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.