
ഹൈദരാബാദിന് സമീപം പാഷാമൈലാറിലുള്ള വ്യവസായ സ്ഥാപനത്തിൽ റിയാക്ടർ പൊട്ടിത്തെറിച്ച് 10 പേർ തൊഴിലാളികളും മരിക്കുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഗറെഡ്ഡി ജില്ലയിലെ ഒരു രാസ ഫാക്ടറിയിലാണ് ദാരുണ സംഭവം. സ്ഫോടനത്തെത്തുടർന്ന് വലിയ തീപിടുത്തം ഉണ്ടാകുകയും ഇത് സിഗാച്ചി കെമിക്കൽസിൽ മുഴുവൻ പടരുകയുമായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. 11 അഗ്നി സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റാനായി ആംബുലൻസുകളും എത്തിയിരുന്നു.
അഞ്ച് തൊഴിലാളികൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റുള്ളവർ ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് മരണപ്പെട്ടത്. സ്ഫോടന സമയം മൊത്തം 66 തൊഴിലാളികളാണ് ഫാക്ടറിയിലുണ്ടായിരുന്നത്. സ്ഫോടനത്തിൻറഎ ആഘാതത്തിൽ തൊഴിലാളികൾ വളരെ ദൂരേക്ക് വലിച്ചെറിയപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സ്ഫോടനത്തിൽ ഫാക്ടറിയിലെ നിർമ്മാണ യൂണിറ്റ് തകർന്നു. ഫാക്ടറി വളപ്പിലെ കെട്ടിടത്തിലേക്കും തീപടർന്നു.
വിവിധയിടങ്ങളില്‍നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകളും സംസ്ഥാന, ദേശീയ ദുരന്തനിവാരണസേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.