22 January 2026, Thursday

Related news

January 17, 2026
January 15, 2026
January 15, 2026
January 14, 2026
January 11, 2026
January 7, 2026
January 1, 2026
December 31, 2025
December 29, 2025
December 29, 2025

മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ ഡൈയിംഗ് കമ്പനിയില്‍ വന്‍ തീപിടുത്തം; ആളപാമില്ല

Janayugom Webdesk
മുംബൈ
November 7, 2025 4:59 pm

മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ ഡൈയിംഗ് കമ്പനി കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കോണ്‍ ഗ്രാമത്തിലെ സരാവലി എംഐഡിസി ഏരിയയിലാണ് സംഭവം. മംഗള്‍ മൂര്‍ത്തി ഡൈയിംഗ് കമ്പനിയുടെ യൂണിറ്റിലാണ് തീപിടിത്തം ഉണ്ടായത്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പുക പടര്‍ന്നു. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഷോട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ഷിഫ്റ്റിലായി 170ഓളം ജീവനക്കാര്‍ ജോലിചെയ്യുന്ന ഫാക്ടറിയിലെ ഡയിങ് ഏരിയയില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് പ്രാഥമിക കണ്ടെത്തല്‍. ആദ്യ ഷിഫ്റ്റിലെ ജീവനക്കാര്‍ ജോലിക്ക് എത്തിയതിന് ശേഷമായിരുന്നു തീപിടുത്തമുണ്ടായതെന്നാണ് വിവരം. എന്നാല്‍ തീപിടിത്തം ഉണ്ടായ സമയത്ത് ജീവനക്കാര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.