7 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 5, 2025
October 29, 2024
October 18, 2024
September 1, 2024
June 25, 2024
July 29, 2022
June 26, 2022
April 27, 2022
March 3, 2022
February 9, 2022

എറണാകുളം ചെമ്പുമുക്കില്‍ വന്‍ തീപിടുത്തം: ആക്രിക്കടക്കാണ് തീപിടിച്ചത്; തീ അണയ്ക്കാന്‍ തീവ്രശ്രമം

Janayugom Webdesk
തിരുവനന്തപുരം
January 5, 2025 11:26 am

കൊച്ചി കാക്കനാട് ചെമ്പുമുക്കില്‍ വൻ തീപിടുത്തം. ആക്രി കടക്കാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീയിണക്കാൻ ശ്രമിക്കുന്നു. തീപിടുത്തം ഉണ്ടായത് എങ്ങനെയെന്നതിൽ വ്യക്തതയില്ല. തീ വളരെ വേഗത്തിൽ വ്യാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 

തീ അണക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ആക്രിക്കട ആയതിനാൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ നിരവധിയുണ്ടാകും. ജോലിയിൽ ഇതരസംസ്ഥാനക്കാരനായ ജീവനക്കാരൻ ഉണ്ടായിരുന്നു. ഇയാളെ സ്ഥലത്ത് നിന്ന് മാറ്റിയതായി നാട്ടുകാർ പറഞ്ഞു. തൃക്കാക്കരയിലെ ഫയർ യുണീറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. വളരെ വേ​ഗത്തിൽ തീ പടർന്ന് പിടിക്കുന്നതിനാൽ അതിന്റെ അടുത്തേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. 

വലിയ കറുത്ത പുകയാണ് സംഭവ സ്ഥലത്ത് നിന്ന് ഉയരുന്നത്. വെൽഡിങ്ങിനിടെയുണ്ടായ തീപിടുത്തമെന്നാണ് ലഭിക്കുന്ന വിവരം. സ്ഥലത്തുണ്ടായിരുന്ന തെങ്ങുകൾ ഉൾപ്പെടെ പൂർണമായി കത്തിനശിച്ചു. തീപിടുത്തത്തിൽ ഷെഡ്ഡിന്റെ ഒരു ഭാ​ഗം തകർന്ന് വീണു. ഒരു മണിക്കൂർ മുൻപാണ് തീപിടുത്തം ഉണ്ടായത്. ഇലക്ട്രോണിക് സാധനങ്ങൾ ഉൾപ്പെടെയുള്ളതിനാൽ തീ വേഗം പടരുകയാണ്. സമീപത്ത് വീടുകളുണ്ട്. നാട്ടുകാർ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

കൂടുതൽ ഫയര്‍ഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. നിലവിൽ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആക്രി കട ഉടമ ഉള്‍പ്പെടെ സ്ഥലത്തുണ്ട്. മേരി മാതാ സ്കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥലത്തിന് സമീപമാണ് തീപിടിത്തുണ്ടായത്. ഞായറാഴ്ചയായതിനാൽ സ്കൂള്‍ പ്രവര്‍ത്തിക്കാത്തതിനാൽ വലിയ ആശങ്ക നിലവിൽ ഇല്ല. നിലവിൽ കൂടുതൽ സ്ഥലത്തേക്ക് വ്യാപിച്ചിട്ടില്ലെങ്കിലും എത്രയും വേഗം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമാണ് തുടരുന്നത്. കഴിഞ്ഞ മാസവും എറണാകുളത്ത് ആക്രി കടയിൽ വൻ തീപിടിത്തമുണ്ടായിരുന്നു.

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.