28 December 2025, Sunday

Related news

December 28, 2025
December 27, 2025
December 25, 2025
December 24, 2025
December 21, 2025
December 20, 2025
December 16, 2025
December 16, 2025
December 10, 2025
December 6, 2025

കോഴിക്കോട് വന്‍ തീപിടിത്തം; ഷോപ്പിങ് കോംപ്ലക്സില്‍ തീയണക്കാന്‍ തീവ്രശ്രമം

Janayugom Webdesk
കോഴിക്കോട്
May 18, 2025 7:02 pm

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്സില്‍ വന്‍ തീപ്പിടുത്തം. ഒരു മണിക്കൂറിലേറെയായിട്ടും അണയാതെ തീ പടരുകയാണ്. സമീപ കെട്ടിടങ്ങളിലേക്ക് തീയാളിപടര്‍ന്നു. കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സിലാണ് തീപ്പിടുത്തമുണ്ടായത്. നിരവധിയാളുകള്‍ കെട്ടിടത്തിലുണ്ടായിരുന്നു. എല്ലാവരെയും ഒഴിപ്പിച്ചു. ഒന്നാം നിലയിലും രണ്ടാം നിലയിലും മുഴുവന്‍ തീ പടര്‍ന്നു. കെട്ടിടത്തിനകത്തുളള ഡ്രസ് മെറ്റീരിയലുകള്‍ കത്തി താഴേക്ക് വീണു. ഫയര്‍ഫോഴ്‌സ് തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്. നഗരം മുഴുവന്‍ പുക പടരുകയാണ്. സമീപ ജില്ലകളില്‍ നിന്നും ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. 

വെളളിമാടുകുന്ന്, ബീച്ച്, മീഞ്ചന്ത ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പുറത്തെ തീ മാത്രം അണയ്ക്കാനാണ് നിലവില്‍ ശ്രമം നടക്കുന്നത്.
അതേസമയം, നഗരം ഗതാഗതക്കുരുക്കിലാണ്. നഗരത്തിലേക്കുളള യാത്ര കഴിവതും ഒഴിവാക്കണമെന്ന് പൊലീസ് നിര്‍ദേശമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.