3 January 2026, Saturday

Related news

December 24, 2025
November 6, 2025
November 4, 2025
November 3, 2025
September 24, 2025
September 20, 2025
September 19, 2025
September 16, 2025
September 2, 2025
August 18, 2025

മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻതീപിടുത്തം; 10 നവജാത ശിശുക്കൾ വെന്തുമരിച്ചു

16 കുഞ്ഞുങ്ങളുടെ നില ഗുരുതരം 
Janayugom Webdesk
ലക്‌നൗ
November 16, 2024 8:31 am

ഉത്തർപ്രദേശിലെ ത്സാൻസിയിൽ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തു മരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീവ്ര പരിചരണ വിഭാഗത്തിൽ അൻപതോളം കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്.

സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ആരോഗ്യ വകുപ്പും പ്രത്യേകം അന്വേഷണം നടത്തും. ഇന്നലെ രാത്രി പത്തരയ്ക്കായിരുന്നു അപകടം ഉണ്ടായത്. തീപിടിത്തമുണ്ടായ എൻഐസിയു വാർഡിൽ 54 നവജാതശിശുക്കളെ പ്രവേശിപ്പിച്ചിട്ടുണ്ടായെന്നും നിരവധി കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയതായും ആശുപത്രി അധികൃതർ അറിയിച്ചു. 

ആശുപത്രിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അവർ പറഞ്ഞു.വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമാകാം തീപിടിത്തമുണ്ടായതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അവിനാഷ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുറിയിൽ ഓക്‌സിജൻ കൂടുതലായതിനാൽ തീ പെട്ടെന്ന് പടർന്നതെന്നും നിരവധി കുട്ടികളെ രക്ഷിക്കാനായെന്നും ഝാൻസി മെഡിക്കൽ കോളജിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട്, സച്ചിൻ മഹോർ പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.