16 January 2026, Friday

Related news

January 16, 2026
January 14, 2026
January 11, 2026
January 11, 2026
January 10, 2026
January 9, 2026
January 7, 2026
January 6, 2026
January 5, 2026
January 5, 2026

പാലക്കാട് വൻ തീപിടിത്തം; വാഹനങ്ങള്‍ കത്തിനശിച്ചു, ആളപായമില്ല

Janayugom Webdesk
പാലക്കാട്
January 23, 2024 8:41 am

പാലക്കാട് ചെർപ്പുളശ്ശേരി നെല്ലായിൽ മരമില്ലിൽ വൻ തീപിടുത്തം. പുലർച്ചെ 2.30 ഓടെയാണ് തീപിടിത്തമുണ്ടായത്. മില്ലിൽ നിർത്തിയിട്ട വാഹനങ്ങളും മറ്റുപകരണങ്ങളും തീപിടുത്തത്തിൽ കത്തി നശിച്ചു. അതേസമയം തീപിടിത്തത്തിൽ ഇതുവരെ ആളപായമില്ല. ഷൊർണുർ, പെരിന്തൽമണ്ണ, പട്ടാമ്പി, കോങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. തുടര്‍ന്ന് സമീപപ്രദേശങ്ങളിലെ വീടുകളിലെ ആളുകളെ താൽക്കാലികമായി മാറ്റി. ജനവാസമേഖലയായതിനാൽ കടുത്ത ജാഗ്രതാനിർദ്ദേശങ്ങൾ സമീപവാസികൾക്ക് നൽകിയിട്ടുണ്ട്. നാട്ടുകാർ തീപിടിത്തം കണ്ട് ഫയർഫോഴ്‌സിന്റെ അറിയിക്കുകയായിരുന്നു.

Eng­lish Summary;Massive fire in Palakkad; No casualty
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.