പെര്‍ള ടൗണില്‍ വന്‍ തീപിടിത്തം. പത്ത് കടകള്‍ കത്തി നശിച്ചു. കോടികളുടെ നഷ്ടം. കാസര്‍കോട്, ഉപ്പള, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്നും അഞ്ച് യൂണിറ്റ് ഫയര്‍ എഞ്ചിന്‍, ബദിയടുക്ക പൊലിസ്, നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകളുടെ ശ്രമ ഫലമായാണ് തീ അണച്ചത്.
പെര്‍ള ടൗണിലെ ഗോപിനാഥ പൈയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് കെട്ടിടത്തില്‍ നിന്നും തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ പൊലീസിനേയും ഫയര്‍ഫോഴ്സിനേയും വിവരം അറിയിക്കുകയായിരുന്നു.കെട്ടിടത്തിലെ പെര്‍ള ബജക്കൂടലു സഞ്ചീവ നായക്കിന്‍റെ ഉടമസ്ഥതയിലുള്ള ജ്യൂസ് കട,പെര്‍ള ചെക്ക് പോസ്റ്റിന് സമീപത്തെ അബ്ദുറഹ്മാന്‍റെ ഉടമസ്ഥതയിലുള്ള എ.കെ.എം. വെജിടെബിള്‍ ഷോപ്പ്, ബജക്കൂടലു ജയദേവ ബാളിഗയുടെ ഉടമസ്ഥതയിലുള്ള കോള്‍ഡ് ഹൗസ്, പെര്‍ളയിലെ മുഹമ്മദിന്‍റെ ഉടമസ്ഥതയിലുള്ള സാദത്ത് സ്റ്റോര്‍, ഗോപിനാഥ പൈയുടെ ഉടമസ്ഥതയിലുള്ള ഫര്‍ണ്ണിച്ചര്‍ കട, പെര്‍ളയിലെ ബാലകൃഷ്ണ ഭട്ടിന്‍റെ ഉടമസ്ഥതയിലുള്ള പൂജ ഫാന്‍സി സ്റ്റോര്‍, പ്രവീണ്‍കുമാറിന്‍റെ ഓട്ടോ മൊബൈല്‍ ഷോപ്പ് തുടങ്ങി പത്തോളം കടകളാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. കെട്ടിടത്തിലെ പെയിന്‍റ് കടക്കാണ് ആദ്യം തീ പിടിത്തമുണ്ടായത്.പിന്നീട് സമീപത്തെ മുറികളിലേക്ക് തീ പടരുകയാണുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പൊലിസിന്‍റെ പ്രാഥമിക നിഗമനം. ഫയര്‍ ഓഫീസര്‍ ഹര്‍ഷയുടെ നേതൃത്വത്തിലുള്ള സംഘവും പൊലിസും നാട്ടുകാരും ഞായറാഴ്ച രാവിലെ ആറര മണിയോടെയാണ് തീ അണച്ചത്. മൊത്തം രണ്ട് കോടി 64ലക്ഷത്തി 75000രൂപ നഷ്ടം കണക്കാക്കുന്നതായി പറയുന്നു. സംഭവത്തില്‍ ബദിയടുക്ക പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.