
പശ്ചിമ ബംഗാളില്‍ അഡിനോവൈറസ് കേസുകളില്‍ വന്‍ വര്‍ധനവ്. സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ കുട്ടികളുടെ വാര്‍ഡ് രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിനിടെ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആറ് മാസം പ്രായമുള്ള ആണ്‍കുട്ടിയും രണ്ടര വയസുള്ള പെണ്‍കുട്ടിയും മരിച്ചത് അഡിനോ വൈറസ് രോഗബാധയെ തുടര്‍ന്നാണെന്നും സംശയിക്കുന്നുണ്ട്.
രോഗബാധയേറ്റ കുട്ടികളുടെ എണ്ണമോ മരണ നിരക്കോ സംബന്ധിച്ച് ഒരു വിവരവും ബംഗാള്‍ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടില്ല. ജനുവരി മുതല്‍ കൊല്‍ക്കത്തയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആന്റ് എന്ററിക് ഡിസീസസി (ഐസിഎംആര്‍-എന്‍ഐസിഇഡി) ലേക്ക് വിദഗ്ധ പരിശോധനയ്ക്കയച്ച സാമ്പുളുകളുടെ 32 ശതമാനം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി വകുപ്പ് പറയുന്നു. ഡിസംബറില്‍ പരിശോധനയ്ക്കയച്ച 22 ശതമാനം സാമ്പിളുകളും പോസിറ്റീവായിരുന്നു.
English Summary: Massive increase in adenovirus cases; Two deaths
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.