മലപ്പുറം അരീക്കോട് 196 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റിൽ. ഊര്‍നാട്ടിരി സ്വദേശി അസീസ്, എടവണ്ണ സ്വദേശി ഷമീര്‍ ബാബു എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച എംഡിഎംഎ ആണ് പിടികൂടിയത്. രണ്ടു കാറുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എംഡിഎംഎ കൈമാറാന്‍ ഒരുങ്ങുന്ന സമയത്താണ് ഇരുവരേയും അരീക്കോട് പൊലീസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടുന്നത്.
അസീസ് നിരവധി മയക്കുമരുന്ന് കേസില്‍ പ്രതിയാണ്. കഴിഞ്ഞദിവസം ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ക്കെതിരെ സദാചാര പൊലീസിങ്ങ് ആരോപിച്ച് അരീക്കോട് പൊലീസില്‍ അസീസ് പരാതി നൽകിയിരുന്നു. അതിനു പിന്നാലെയാണ് ഇയാളെ എംഡിഎംഎയുമായി പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.