5 January 2026, Monday

Related news

January 3, 2026
December 31, 2025
December 28, 2025
December 27, 2025
December 23, 2025
December 19, 2025
December 16, 2025
December 12, 2025
December 10, 2025
December 10, 2025

ഫിലിപ്പീന്‍സില്‍ വന്‍ പ്രതിഷേധം; വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതിയിലെ അഴിമതിക്കെതിരെ ആയിരങ്ങൾ തെരുവിൽ

Janayugom Webdesk
മനില
September 21, 2025 6:24 pm

സർക്കാരിനെതിരെ ഉയർന്ന ഗുരുതരമായ അഴിമതി ആരോപണങ്ങളെ തുടർന്ന് ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ വൻ പ്രതിഷേധം. കോടിക്കണക്കിന് ഡോളർ ചെലവഴിച്ചതായി സംശയിക്കുന്ന വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിയാണ് ആയിരക്കണക്കിന് ആളുകളെ പ്രതിഷേധത്തിനായി തെരുവിലിറക്കിയത്. രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധമായി ഇത് മാറുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഇതിൻ്റെ പശ്ചാത്തലത്തിൽ പൊലീസ്, സൈനികരെ ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിൽ ആയിരങ്ങൾ പങ്കെടുത്തിരുന്നു. പ്രതിഷേധക്കാർ ഫിലിപ്പൈൻ പതാകകൾ വീശുകയും, ‘ഇനി വേണ്ട, അധികം വേണ്ട, അവരെ ജയിലിലടയ്ക്കുക’ എന്നെഴുതിയ ബാനറുകൾ ഉയർത്തിപ്പിടിക്കുകയും ചെയ്തു. അഴിമതിയിൽ ഉൾപ്പെട്ട എല്ലാവരെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും ശക്തമായ ആവശ്യം ഉയർന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.