
ഇസ്രയേല്‍ വംശഹത്യയ്ക്കെതിരെയും പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഇടതുപാര്‍ട്ടികള്‍ പ്രഖ്യാപിച്ച ദേശവ്യാപക കാമ്പയിന്റെ ഭാഗമായി ജന്തര്‍ മന്തറില്‍ വന്‍ റാലി നടന്നു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ(എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർ എസ് ദാഗർ (ആർഎസ്‌പി), ഹരിശങ്കർ (ഫോർവേഡ് ബ്ലോക്ക്), ബിർജു നായിക് (സിജിപിഐ) സിപിഐ ഡൽഹി സംസ്ഥാന സെക്രട്ടറി ദിനേശ് വാർഷ്‌ണെ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി അനുരാഗ് സക്‌സേന തുടങ്ങിയവര്‍ റാലിയെ അഭിസംബോധന ചെയ്തു.
സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ പല്ലബ് സെൻഗുപ്ത (ലോക സമാധാന കൗണ്‍സില്‍ അധ്യക്ഷന്‍), അസീസ് പാഷ, രാമ കൃഷ്ണ പാണ്ഡ, ആനി രാജ, സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗങ്ങളായ നിലോത്പൽ ബസു, അരുൺ കുമാർ, എൻഎഫ്ഐഡബ്ല്യു പ്രസിഡന്റ് സെയ്ദ ഹമീദ് എന്നിവരും പ്രൊഫ. അജയ് പട്നായിക്, നന്ദിത നരേൻ തുടങ്ങിയ അക്കാദമിക് വിദഗ്ധരും നിരവധി പ്രവർത്തകരും പങ്കെടുത്തു.
ഇസ്രയേലുമായുള്ള എല്ലാ സൈനിക, തന്ത്രപരമായ ബന്ധങ്ങളും ഉടൻ അവസാനിപ്പിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ വെടിനിർത്തൽ പ്രമേയത്തോട് മൗനം പാലിക്കുകയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്ത കേന്ദ്ര സർക്കാര്‍ നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്തു.
വംശഹത്യ നിർത്തുക, അധിനിവേശം അവസാനിപ്പിക്കുക, പലസ്തീൻ സ്വതന്ത്രമാക്കുക എന്നതായിരുന്നു റാലിയുടെ സന്ദേശം. അമരാവതി, കൊല്‍ക്കത്ത, ചെന്നൈ, പട്ന തുടങ്ങി വിവിധ കേന്ദ്രങ്ങളിലും വന്‍ റാലികള്‍ നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.